എങ്ങനെ നാലു കാശുണ്ടാക്കാം എന്നോർത്ത് വിഷമിച്ചിരിക്കുന്നവർക്ക്  നല്ലൊരു മാർഗ്ഗമാണ് ഇവിടെക്കുറിക്കുന്നത്. 
അത്യാവശ്യം ഇംഗ്ലീഷ് വായിച്ച് മനസിലാക്കാൻ അറിയുക, അത്യാവശ്യം ഇംഗ്ലീഷ് എഴുതാനറിയുക. ഗ്രാമറിനു തെറ്റെന്തെങ്കിലും വരുമെന്ന് ഭയമുണ്ടെങ്കിൽ MS Word ഉപയോഗിക്കാം.
ഞാൻ പറഞ്ഞുവരുന്നത്‌ ബ്ലോഗ് എഴുതുകയും അതുവഴി ഓണ്‍ലൈനായി വരുമാനം എങ്ങനെ ഉണ്ടാക്കാം എന്നണാണ്. ബ്ലോഗ്സ്പോട്ട് (Blogspot) അല്ലെങ്കിൽ വേഡ്പ്രസ്സ് (Wordpress) വഴി പുതിയൊരു ബ്ലോഗുണ്ടാക്കുക.

ആദ്യം ഏതു വിഷയത്തെക്കുറിച്ചാണോ താങ്കൾ ബ്ലോഗെഴുതാനുദ്ദേശിക്കുന്നത് അതിനു പറ്റിയ ഒരു പേര് (Blog Tittle) കണ്ടെത്തണം. അതിലൂടെത്തന്നെ താങ്കളുടെ വിഷയത്തെപ്പറ്റി വായിക്കുന്നവർക്ക് അറിയാൻ കഴിയണം.
ഓരോ പോസ്റ്റും ചേർക്കുമ്പോൾ ആ വിഷയത്തെപ്പറ്റി ആളുകൾ  എന്താണോ സേർച്ച്  ചെയ്യുക എന്ന് മുൻകൂട്ടി കണ്ട് പോസ്റ്റിന്റെ Post tittle എഴുതണം.
ധാരാളം പേർ താങ്കളുടെ വെബ്സൈറ്റിൽ കയറിയാൽ മാത്രമേ താങ്കൾക്ക്  ഏതെങ്കിലും പരസ്യ ദാതാക്കളിൽ നിന്നും പരസ്യം ലഭിക്കുകയും ഗൂഗിൾ ആഡ്സെൻസ് (Adsense) , ഇൻഫോലിങ്ക് (Infolink ) തുടങ്ങിയ സൈറ്റുകളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ.

എങ്ങിനെ ബ്ലോഗിലേക്ക് / വെബ്സൈറ്റിലേക്ക് കൂടുതൽ പേരെ ക്ഷണിക്കാം.
  • ഗൂഗിൾ പ്ലസ് , ഫേസ്ബുക്ക്, ട്വിറ്റർ മുതലായ സോഷ്യൽ സൈറ്റുകൾ വഴി നിങ്ങളുടെ പോസ്റ്റിലേക്ക് ആളുകളെ  ക്ഷണിക്കാം.
  • ഫേസ്ബുക്കിലും, ഗൂഗിൾ + ലും വെബ്പേജ് ക്രിയേറ്റ് ചെയ്ത് നിങ്ങളുടെ പോസ്റ്റ് update ചെയ്ത് കൂടുതൽ പേരെ ചേർക്കാം.
  • സേർച്ച്  എൻജിനുകളിൽ രജിസ്റ്റർ ചെയ്തും ആകർഷിക്കാം. 
ഇംഗ്ലീഷിലുള്ള ബ്ലോഗുകൾക്കായിരിക്കും പരസ്യങ്ങൾ  കൂടുതൽ ലഭിക്കുക . തുടക്കത്തിൽ  ചെറിയൊരു തുകയേ ലഭിക്കൂ എങ്കിലും പിന്നീട് നല്ലൊരു വരുമാനം ലഭിക്കും.

ഇനനുതന്നെ  ശ്രമിച്ചുനോക്കൂ ... എന്തെങ്കിലും സംശയമുണ്ടെങ്കിൽ Contact ചെയ്യൂ. എങ്ങനെ പരസ്യം വഴി രജിസ്റ്റർ  ചെയ്യാമെന്നും വരുമാനം നേടാമെന്നും ഉടനൊരു പോസ്റ്റ് എഴുതാം.

അനുബന്ധ പോസ്റ്റുകൾ 



Previous Post Next Post